FANDOM


മലയാളഭാഷയുടെ ഉല്പത്തിEdit

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് കൂടുതല്‍ ശക്തം. തെക്കെ ഇന്ത്യയില്‍ ഒട്ടാകെ വ്യാപിച്ചിരുന്ന മൂലദ്രാവിഡഭാഷ ദേശകാലാധിക്യത്താല്‍ തമിഴ്, തെലുങ്ക്, കര്‍ണ്ണാടകം, മലയാളം, തുളു എന്നിങ്ങനെ പ്രധാനമായി അഞ്ചു ദേശഭാഷകളായി രൂപം പ്രാപിച്ചു. മലയാള ഭാഷയുടെ ആദിരൂപം എന്തായിരുന്നുവെന്ന് ഇനിയും വ്യക്തമായ തെളിവുകളില്ല.

പ്രാരംഭകൃതികള്‍Edit

കൊEdit

Hi there!Edit

Example

Welcome!

Welcome to our wiki, and thank you for your contributions! There's a lot to do around here, so I hope you'll stay with us and make many more improvements.

Recent changes is a great first stop, because you can see what other people are editing right this minute, and where you can help.
Please sign in, if you haven't already, and create a user name! It's free, and it'll help you keep track of all your edits.
Questions? You can ask at the Help desk or on the "discussion" page associated with each article, or post a message on [[User talk:{{{1}}}|my talk page]]!
Need help? The Community Portal has an outline of the site, and pages to help you learn how to edit.

I'm really happy to have you here, and look forward to working with you!

{{{2}}}


കൃഷിപ്പാട്ട്, തമ്പുരാന്‍പാട്ട്, പടപ്പാട്ട്, വില്ലടിച്ചാന്‍പാട്ട്, ഓണപ്പാട്ട്, കുമ്മികള്‍,താരാട്ടുകള്‍ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു.Edit

രാമചരിതംEdit

മലയാള ഭാഷയുടെ ശൈശവഘട്ടത്തിന്റെ അവസാനകാലത്തിണ്ടായിട്ടുള്ള കൃതിയാണ് ‘രാമചരിതം‘. ഇതാണത്രെ ഇന്നു നമുക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ഗാനകൃതി. ‘ ചീരാമന്‍ ’ എന്നൊരു കവിയാണ് പ്രസ്തുത കൃതി രച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു ശ്രീരാമവര്‍മ്മനാണ് പ്രസ്തുത കൃതിയുടെ കര്‍ത്താവെന്നു മഹാകവി ഉള്ളൂര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആകെ 1814 പാട്ടുകളാണ് പ്രസ്തുത കൃതിയിലുള്ളത്. രാമചരിതം ഒരു തമിഴ്‌കൃതിയാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. മലയാളത്തിന്റെ പ്രാഗ്രൂപം കൊടുംതമിഴാണെന്നു കേരളപാണിനി അഭിപ്രായപ്പെട്ടിട്ടുണ്ട്. പുരാതന കാലത്ത് കേരളത്തില്‍ സര്‍വ്വത്ര വ്യാപിച്ചിരുന്ന ഈ തമിഴ് ഒരു പ്രത്യേക ഭാഷയായി പരിണമിച്ചതാണ് ഇപ്പോഴത്തെ മലയാളമെന്നുള്ള ഭാഷാശാസ്ത്രപണ്ഡിതന്മാരുടെ അഭിപ്രാ‍യങ്ങളും ശ്രദ്ധിച്ചാല്‍ , രാമചരിതം അങ്ങനെയുള്ള ഒരു പരിണാമഘട്ടത്തില്‍ രചയിതമായ കൃതിയായിരിക്കണം.രാമചരിതത്തില്‍ യുദ്ധകാണ്ഡത്തെയാണ് കവി മുഖ്യമായും അവതരിപ്പിക്കുന്നത്. മറ്റ് കാണ്ഡങ്ങളിലെ കഥാഭാഗങ്ങള്‍ പലയിടത്തും വളരെ സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്.

മണിപ്രവാളഭാഷEdit

സംസ്‌കൃതവും മലയാളവും ഇടകലര്‍ന്ന ഒരു മിശ്രഭാഷ ആര്യന്മാരുടേയും ആര്യമതത്തിന്റേയും പ്രാബല്യത്തോടെ കേരളത്തില്‍ പ്രചരിച്ചു തുടങ്ങി.ദ്രാവിഡരായ കേരളീയരുമായി ഇടപഴകി ജീവിച്ച ആദിമഘട്ടങ്ങളില്‍ ഈ മിശ്രഭാഷയാണ് കേരളബ്രാഹ്മണര്‍ സംസാരഭാഷയായി ഉപയോഗിച്ചത്. കാലാന്തരത്തില്‍ ഈ സംസാരഭാഷ അല്പമൊക്കെ പരിഷ്കരിച്ച് അവര്‍ ചില സാഹിത്യകൃതികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് മണിപ്രവാളമെന്ന പേരില്‍ പ്രസിദ്ധമായ ഒരു സംസ്കൃതമിശ്രഭാഷാപ്രസ്ഥാനം കേരളത്തില്‍ ഉടലെടുത്തത്. മണിപ്രവാളഭാഷയെ വിവരിക്കുന്ന ലക്ഷണമൊത്ത ഒരു ശാസ്ത്ര ഗ്രന്ഥമാണ് ‘ലീലാതിലകം‘. എട്ടു ശില്പങ്ങളുള്ള ലീലാതിലകത്തിന്റെ ഒന്നാം ശില്പത്തില്‍ മണിപ്രവാളലക്ഷണവും വിഭാഗങ്ങളും വിശദീകരിച്ചിരിക്കുന്നു. രണ്ടു മുതലുള്ള ശില്പങ്ങളില്‍ വ്യാകരണം, ദോഷം, ഗുണം, അലങ്കാരം, രസം ഇവയെപ്പറ്റി ചര്‍ച്ചചെയ്യുന്നു.സൂത്രം, വൃത്തി, ഉദാഹരണം എന്നിങ്ങനെയാണ് ഒരോ ശില്പത്തിലേയും പ്രതിപാദനരീതി. ലീലാതിലകത്തിന്റെ രചനാകാലത്തിനെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളാ‍ണ് ഉള്ളത്,കൊല്ലവര്‍ഷം 560-നും 575-നും ഇടയ്ക്കായിരിക്കണം അതിന്റെ നിര്‍മ്മാണമെന്നാണ് മിക്ക പണ്ഡിതരുടേയും അഭിപ്രായം.

മണിപ്രവാളകാവ്യങ്ങള്‍Edit

പാട്ടുകള്‍Edit

നിരണംകവികള്‍Edit

മദ്ധ്യകാലമലയാളത്തില്‍ ‘ പാട്ട് ’ ശാഖയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായ അനേകം കൃതികള്‍ ഉണ്ടായിട്ടുണ്ട്. കരിന്തമിഴുകാലത്തില്‍ രചിക്കപ്പെട്ട രാമചരിതത്തിനുശേഷം ഈ ശാഖയില്‍ വന്നിട്ടുള്ള മുഖ്യകൃതികള്‍ കണ്ണശ്ശപ്പണിക്കന്മാരുടേതാണ്. 15-‍ാം ശതകത്തില്‍ ജീവിച്ചിരുന്ന മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നീ മൂന്നു പേരെയാണ് കണ്ണശ്ശപ്പണിക്കന്മാര്‍ എന്നു വിളിക്കുന്നത്. നിരണം എന്ന സ്ഥലമാണ് ഇവരുടെ സ്വദേശം. നിരണംകവികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. കേവലം കരിന്തമിഴായി കഴിഞ്ഞിരുന്ന മലയാളഭാഷയെ അതില്‍നിന്നു അല്പാല്പമായി വേര്‍പെടുത്തി സംസ്കൃതപദപ്രയോഗം കൊണ്ട് മോടികൂട്ടി മലയാളഭാഷയ്ക്കു നവചൈതന്യം പ്രദാനം ചെയ്തവരാണ് നിരണം കവികള്‍. അക്കാലത്തെ മണിപ്രവാളകവിതകള്‍ക്കൊപ്പമായ അന്തസ്സും മാന്യതയും ഇവരുടെ കൃതികള്‍ക്കുണ്ട്.

ചെറുശ്ശേരി നമ്പൂതിരിEdit

ചെറുശ്ശേരി നമ്പൂതിരിയെ കുറിച്ച് വിക്കിപീഡിയയ്ക്കു സ്വന്തമായൊരു ലേഖനമുണ്ട്.

കണ്ണശ്ശപ്പണിക്കര്‍ക്കുശേഷം ഭാഷാപദ്യസാഹിത്യത്തിന്റെ ഗാനശാഖയെ എറ്റവും അധികം പരിപോഷിപ്പിച്ചിട്ടുള്ളത് ചെറുശ്ശേരി നമ്പൂതിരിയാണ്. ‘ കൃഷ്ണഗാഥ ‘ അല്ലെങ്കില്‍ ‘ കൃഷ്ണപ്പാട്ട് ‘ ആണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി. സാഹിത്യപഞ്ചാനനന്‍ പി.കെ നാരായണപിള്ളയുടെ അഭിപ്രായം കേള്‍ക്കുക “കേരളഭാഷാവനിതയ്ക്കുള്ള ആഭരണങ്ങളില്‍ ഏറ്റവും പഴക്കവും തിളക്കവും കൂടുന്ന ഒന്നാണ് കൃഷ്ണഗാഥ